ബെംഗളൂരു മാധവാര ചക്കുളത്തമ്മ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം 2026 മാസം മാർച്ച് 21, 22, 23 എന്നീ തിയതികളിലായി നടക്കും. 21ന് പൂത്താലി ഘോഷയാത്രയോടു കൂടി ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ഉത്സവം 23-ാം തിയ്യതി മാർച്ച് ചക്കുളത്തമ്മയുടെ ഇഷ്ടവഴിപാടായ പൊങ്കാല, മഹാഗുരുതി എന്നിവയോടുകൂടി സമാപിക്കും.

പൊങ്കാലയ്ക്ക് ആവശ്യമായ സാധനങ്ങൽ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്നതായിരിക്കും. പൂത്താലി/തിരുവാഭരണ ഘോഷയാത്ര 21 ന് രാവിലെ 7.30ന് രാമചന്ദ്രപുരം കേശവനിലയത്തിൽ നിന്നും പുറപ്പെട്ട് ജാലഹള്ളി അയ്യപ്പടെമ്പിൾ, ചൊക്കസാന്ദ്ര വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. ദേവീഭക്തർ സമർപ്പിക്കുന്ന പൂത്താലികൾ നവകാഭിഷേകത്തിനുശേഷം ദേവീവിഗ്രഹത്തിൽ ചാർത്തി പ്രസന്നപൂജയോടുകൂടി നടത്തപ്പെടും. തുടർന്ന് ശ്രീ ഭൂതബലി രാവിലെ ക്ഷേത്രത്തിൽ മീന രാഘവൻ & ടീമിൻ്റെ വിഷ്‌ണു സഹസ്രനാമ (സൗന്ദര്യലഹരി) ജപവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12 മണിമുതൽ അന്നദാനം, രാധാകൃഷ്‌ണൻ, അമ്പിളി രാധാക്യഷ്ണൻ വക വഴിപാട്, വൈകിട്ട് 5.30 മണിക്ക് വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി ദേവിയുടെ തിരുഎഴുന്നള്ളത്ത്, ക്ഷേത്രത്തിൽ നിന്നും മാധവാര ഗ്രാമത്തിലുള്ള ദേവീക്ഷേത്രത്തിലേക്കും അവിടെ നിന്നും തിരിച്ചും ദേവീ വിഗ്രഹം താലപ്പൊലിയുടെ അകമ്പടിയോടുകൂടി ജീവിതയിൽ എഴുന്നള്ളിക്കുന്നു. അനന്തരം നിറപറ സമർപ്പണം തുടർന്ന് ദീപാരാധനയും ഉണ്ടായിരിക്കും.

രണ്ടാം ദിവസമായ 22ന് പൂജകളിൽ ഏറ്റവും മഹത്തായ പൂജ ആണ് എന്ന് കണക്കാക്കപ്പെടുന്ന ശ്രീചക്രപൂജ ഉണ്ടായിരിക്കും. ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരി ശ്രീചക്രപൂജയ്ക്ക് കാർമികത്വം വഹിക്കും. ഈ പൂജയുടെ ഭാഗമായി ദേവിയുടെ ഒൻപത് ഭാവങ്ങളെ സങ്കൽപ്പിച്ചു കൊണ്ട് പത്ത് വയസ്സിൽ താഴെയുള്ള ഒൻപതു ബാലികമാരെ പൂജിക്കും. ഉച്ചയ്ക്ക് 12.00മണിക്ക് അന്നദാനം ഉണ്ടായിരിക്കും. വൈകിട്ട് 5.30ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി ദേവിയുടെ തിരുഎഴുന്നള്ളത്ത് ക്ഷേത്രത്തിൽ നിന്നും മാധാവര ശനീശ്വരൻ കോവിലിലേക്കും അവിടെ നിന്ന് തിരിച്ചും ദേവീ വിഗ്രഹം താലപ്പൊലിയുടെ അകമ്പടിയോടുകൂടി ജീവിതയിൽ എഴുന്നള്ളിക്കും. നിറപറ സമർപ്പണം. ദീപാരാധന എന്നിവയും ഉണ്ടായിരിക്കും.

23 ന് പതിവുപൂജകൾക്കു ശേഷം ചക്കുളത്തുകാവ് ഭഗവതീക്ഷേത്രം കാര്യദർശിയും, സഞ്ജീവനി ആശ്രമം ചാരിറ്റിൾ ട്രസ്റ്റ്, മുഖ്യ ആചാര്യനുമായാ ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി, ബ്രഹ്മശ്രീ മണിക്കുട്ടൻ നമ്പൂതിരി, ശ്രീ ജയസൂര്യ നമ്പൂതിരി എന്നിവർ ചേർന്നു രാവിലെ 9ന് പണ്ഡാരപൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്നു കൊണ്ടു പൊങ്കാലയുടെ ആരംഭം കുറിക്കും. തുടർന്ന് സുപ്രസിദ്ധ വേദപണ്ഡിതൻ ബ്രഹ്മശ്രീ ഡോ. രമേശ് നമ്പൂതിരി ഇളമൺമഠം നടത്തുന്ന ആത്മീയ പ്രഭാഷണം. ഉച്ചയ്ക്ക് 12.00ന് : മഹാ അന്നദാനം, വൈകിട്ട് 5.30ന് നടതുറക്കൽ 6.30ന് ദീപാരാധന എന്നിവ ഉണ്ടായിരിക്കും.

Related Posts