കെഎസ് ആർടിസി പണിമുടക്ക് ഒഴിവാക്കാൻ വേണ്ടി സിഎം ഡി പ്രമോജ് ശങ്കർ സംഘടന നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഐ എൻ ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ അറിയിച്ചത് തിങ്കഴാഴ്ച രാത്രി 12 മുതൽ ചൊവ്വാഴ്ച രാത്രി 12 വരെ 24 മണിക്കൂർ പണിമുടക്കുമെന്നാണ്.
പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ശമ്പള വിതരണത്തിൽ പോലും മാനേജ്മെൻ്റ് ഉറപ്പ് നൽകാത്ത സാഹചര്യത്തിലാണെന്ന് ടിഡിഎഫ് വൈസ് പ്രസിഡൻ്റുമാരായ ടി സോണിയും ഡി അജയകുമാറും വ്യക്തമാക്കി. എട്ടരവർഷത്തിനിടെ ഒരിക്കൽപോലും കൃത്യസമയത്ത് ശമ്പളവും പെൻഷനും നൽകിയിട്ടില്ല. 31 ശതമാനമാണ് ഡിഎ കുടിശ്ശിക ഉള്ളത്. മറ്റൊരു പൊതുമേഖല സ്ഥാപനത്തിലും ഇത്രയും കുടിശ്ശികയില്ലെന്നും കൂട്ടിച്ചേർത്തു.