യുഡിഎഫ് കർണാടകയുടെ നേതൃത്വത്തിൽ മാർച്ച് 9ന് തിങ്കളാഴ്ച വൈകുന്നേരം ഇഫ്താർ സംഗമം സംഘടിപ്പിക്കും. കർണാടക ഗതാഗതവകുപ്പ് മന്ത്രി രാമലിംഗറെഡ്ഢി ഇഫ്താർ സംഗമം ഉൽഘാടനം ചെയ്യും.
ചെയർമാൻ അഡ്വ.സത്യൻ പുത്തൂരിൻ്റെ അദ്ധ്യക്ഷതയിൽ മടിവാള മാരുതി നഗർ ഹോട്ടൽ സീ പോളിൽ വച്ച് ചേരുന്ന യോഗത്തിൽ യുത്ത് കോൺഗ്രസ് നാഷണൽ സെക്രട്ടറി അബിൻ വർക്കി, മുസ്ലിം ലീഗ് നാഷണൽ ലീഡർ സിറാജ് ഇബ്രാഹിം സേട്ട് എന്നിവർ മുഖ്യ പ്രഭാഷണം നടത്തുമെന്ന് ജനറൽ കൺവീനർ നാസർ നീലസാന്ദ്ര അറിയിച്ചു.