സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ഐടി നഗരമായി മൈസുരുവിനെ വളർത്താൻ ലക്ഷ്യമിട്ടാണു ബജറ്റിലെ പദ്ധതികൾ. നിലവിൽ നുറോളം ഐടി കമ്പനികളിലായി 30000 ജീവനക്കാർ മൈസൂരുവിൽ ജോലി ചെയ്യുന്നുണ്ട്. മൈസുരുവിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും സാങ്കേതികവിദ്യാ പരിസ്ഥിതി ശക്തിപ്പെടുത്തുകയുംചെയ്യും. എങ്കിൽ മാത്രമേ ഐടി കമ്പനികളെ ആകർഷിക്കാൻ കഴിയൂ. ബെംഗളുരുവിലെ അടിസ്‌ഥാന സൗകര്യ പരിമിതികൾ മറികടക്കാനും സംസ്ഥാനത്തിൻ്റെ മറ്റുഭാഗങ്ങളിലേക്ക് ഐടി രംഗം വ്യാപിപ്പിക്കാനുമാണു പദ്ധതി.

Related Posts