വട്ടിയൂർ‌ക്കാവിൽ ബിജെപിയ്‌ക്ക് സ്ഥാനാർത്ഥിയായി ആർ ശ്രീലേഖ എത്തും. ശാസ്‌തമംഗലം കൗൺസിലറായ ആർ ശ്രീലേഖ നാളെത്തന്നെ മണ്ഡലത്തിൽ ചുമരെഴുത്ത് നടത്തി പ്രചാരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്. ശ്രീലേഖയ്‌ക്കൊപ്പം ശോഭാ സുരേന്ദ്രൻ, ജി കൃഷ്‌ണകുമാർ എന്നിവരുടെ പേരുകളും മൂന്ന് മുന്നണികളും ഒരുപോലെ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ പരിഗണിച്ചിരുന്നു. ശോഭാ സുരേന്ദ്രനെ പാലക്കാട് മണ്ഡലത്തിലും പരിഗണിക്കുന്നുണ്ട്.

നേമത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കാട്ടാക്കട പി കെ കൃഷ്‌ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരൻ, ആറന്മുള കുമ്മനം രാജശേഖരൻ, ചെങ്ങന്നൂരിൽ സന്ദീപ് വാചസ്‌പതി, മലമ്പുഴയിൽ സി കൃഷ്‌ണകുമാർ, പാലയിൽ ഷോൺ ജോർജ്, തിരുവല്ല അനൂപ് ആന്റണി എന്നിങ്ങനെ നേതാക്കന്മാരുടെ മണ്ഡലങ്ങൾ നേരത്തെ തീരുമാനമായിരുന്നു.

Related Posts