കർണാടകയിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ കൊലപാതകത്തിനെ കുറിച്ച് പരാമർശിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനെ ചൊല്ലി യുവാവിന് നേരെ മർദ്ദനം. സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ കൊലപ്പെടുത്തിയതില്‍ പ്രതികരിച്ച് പോസ്റ്റിട്ടതിനാണ് യുവാവിനെ നാലംഗസംഘം ആക്രമിച്ചത്. കർണാടകയിലെ ഗംഗാവതിയിലാണ് സംഭവം.

ഗംഗാവതി സ്വദേശിയായ ചന്ദ്രശേഖറാണ് ആക്രമണത്തിന് ഇരയായത്. ഖമേനിയുടെ കൊലപാതകത്തിലും പുൽവാമ ആക്രമണത്തിലും സമൂഹത്തിലെ ഒരു വിഭാഗം മൗനം പാലിക്കുന്നുവെന്നാണ് ഇയാൾ സോഷ്യൽ മീഡിയയിൽ നടത്തിയ പ്രതികരണം. ഇതിൽ പ്രതിഷേധിച്ചാണ് ഒരു കൂട്ടം യുവാക്കൾ ചന്ദ്രശേഖറെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ നാല് യുവാക്കൾക്കെതിരെ കേസ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Posts