സമന്വയ അൾസൂർ ഭാഗിൻ്റെ നേതൃത്വത്തിൽ സൗജന്യമായി ആറ്റുകാൽ പൊങ്കാല മഹോത്സവം സംഘടിപ്പിച്ചു. മകുണ്ഡണ്ടമ്മ ദേവി ക്ഷേത്രത്തിൻ്റെ ഉടമസ്ഥൻ ശ്രീനിവാസ് റെഡി എൻഡ് ഫാമിലി, അമ്പലത്തിലെ മറ്റു കമ്മിറ്റി അംഗങ്ങളും ആറ്റുകാലമ്മയ്ക്ക് പൊങ്കാല നടത്തുവാനുള്ള പുണ്യഭൂമിയും മറ്റ് വേണ്ടപ്പെട്ട സൗകര്യങ്ങളും ഒരുക്കി. പൊങ്കാല നടത്തുവാൻ ഗിരിജ ശിവദാസ്, അജിത സുധാകരൻ, മായ കൃഷ്ണകുമാർ, സുശീല രഘുറാം, ഷാര സിജിമോൻ, ശ്രീലേഖ ആർ നായർ, പ്രിയങ്ക, വീണ, രാജ്യ ലക്ഷ്മി, ഗിരിജ, യശോദ, ജലജ, ഭാഗ് പ്രസിഡൻറ് രാമദാസൻ ഉണ്ണി, വൈസ് പ്രസിഡണ്ടുമാരായ കൃഷ്ണകുമാർ, പ്രകാശ് കെ.എസ്, ക്യാപ്റ്റൻ രഘുറാം (റിട്ടയേർഡ്) കല്യാൺ നഗർ സ്ഥാനിയ സമിതി പ്രസിഡണ്ട്, ടി.എസ്.സുധാകരൻ, സെക്രട്ടറി മധു,(ആർമി റിട്ടയേർഡ്) ഭാഗ് സമിതിയിലെ ദേവീദാസ്, വിശ്വനാഥ് കുമാർ, പ്രമോദ്, അരുൺ, അഡ്വക്കേറ്റ് തങ്കപ്പൻ, അഡ്വക്കേറ്റ് സുന്ദരൻ, റെജീഷ്, രൂപേഷ് കുമാർ, ബിജു കുമാർ, പ്രകാശ് കൂർമ & ടീം എന്നിവർ നേതൃത്വം നൽകി.
കേരള സമാജം സെൻട്രൽ കമ്മിറ്റി അസിസ്റ്റൻറ് കൾച്ചറൽ ഓർഗനൈസർ മിസ്റ്റർ വിനുജിയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. സമന്വയ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ ഡോക്ടർ നാരായണ പ്രസാദിനും, പി എം മനോജ്, രാഷ്ട്രീയ സേവാ സംഘത്തിലെ സേവാ പ്രവർത്തകരും, മറ്റ് മഹിളാ സേവാ പ്രവർത്തകരും, ഈ ഉത്സവ വേളയിലേക്ക് സ്വയം വന്ന് എല്ലാ കാര്യങ്ങൾക്കുംനേതൃത്വം നൽകി. അന്നദാനത്തോടെ പൊങ്കാലയ്ക്ക് സമാപനം കുറിച്ചു.