ടി20 ലോകകപ്പിന്‍റെ ആദ്യ സെമിയിൽ ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഏറ്റുമുട്ടും. ടൂർണമെന്‍റിൽ ഇതുവരെ തോൽവി അറിയാത്ത ഒരേയൊരു ടീം ദക്ഷിണാഫ്രിക്ക മാത്രമാണ്. സൂപ്പർ 8-ൽ ഇന്ത്യയെ പരാജയപ്പെടുത്തിയത് അവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ ന്യൂസിലൻഡ് ആ പകരം വീട്ടാനുള്ള തയ്യാറെടുപ്പിലാണ്. നിലവിലെ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം കൊൽക്കത്തയിൽ ഇന്ന് മഴയ്ക്ക് സാധ്യത കുറവാണെന്നത് ആരാധകർക്ക് ആശ്വാസം നൽകുന്നു.

സെമി ഫൈനലുകൾക്കും ഫൈനലിനും ഐസിസി റിസർവ് ഡേ അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയത്ത് കളി നടന്നില്ലെങ്കിൽ ആദ്യം അധികമായി അനുവദിച്ചിട്ടുള്ള 90 മിനിറ്റ് ഉപയോഗിച്ച് മത്സരം പൂർത്തിയാക്കാൻ ശ്രമിക്കും. എന്നിട്ടും മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ മത്സരം തൊട്ടടുത്ത ദിവസമായ വ്യാഴാഴ്ചയിലേക്ക് മാറ്റും. ബുധനാഴ്ച കളി എവിടെയാണോ നിർത്തിയത്, അവിടെ നിന്നുതന്നെ വ്യാഴാഴ്ച മത്സരം പുനരാരംഭിക്കും.

Related Posts