ഗൾഫ് മേഖലയിൽ ഉണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ മേഖലയിലെ പരീക്ഷാ നടത്തിപ്പ് പ്രതിസന്ധിയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മാർച്ച് 5 ലെ എസ്എസ്എൽസി പരീക്ഷയും മാർച്ച് 5, 6, 7 തീയതികളിലെ ഹയർസെക്കൻഡറി പരീക്ഷയും മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. പുതുക്കിയ പരീക്ഷാതീയതികൾ പിന്നീട് അറിയിക്കും.

ഗൾഫ് മേഖലയിൽ പരീക്ഷയെഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾ പ്രിൻസിപ്പൽ, പ്രഥമ അദ്ധ്യാപകർ എന്നിവർവഴി പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് അപേക്ഷ നൽകണമെന്നും മന്ത്രി ശിവൻകുട്ടി നിർദേശിച്ചു. 2026 ലെ ഒന്നാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 5 നും രണ്ടാംവർഷ പരീക്ഷകൾ മാർച്ച് 6 നും ആരംഭിക്കും.

ഫലപ്രഖ്യാപനം മേയ് 22ന് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ 1966 ഉം ഗൾഫിൽ 7ഉം ലക്ഷദ്വീപിൽ 9ഉം മാഹിയിൽ 2ഉം പരീക്ഷാ കേന്ദ്രങ്ങളാണുള്ളതെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.

Related Posts