പഞ്ചാബിലെ ഫിറോസ്‌പൂരിൽ ലോറി പിക്കപ്പ് വാനിലിടിച്ചുണ്ടായ അപകടത്തിൽ ഒമ്പതുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഫിറോസ്പൂരിൽ ഗോലുകാമോറിലാണ് അപകടമുണ്ടായത്. പിക്കപ്പ് വാനും എതിർദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ജലാലാബാദിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനിൽ ഇരുപതിലധികം ആളുകൾ ഉണ്ടായിരുന്നു . ഇതിൽ മിക്കവരും ഹോട്ടലുകളിൽ ജോലി ചെയ്യുന്നവരാണ്. കനത്ത മൂടൽമഞ്ഞ് കാരണം പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം