2026 ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ അതിനിർണായകമായ മത്സരം ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക.
ഇരു ടീമുകളുടെയും നിലനിൽപ്പിനായുള്ള പോരാട്ടമാണ് ഇന്ന് ഈഡൻ ഗാർഡൻസിൽ അരങ്ങേറുക. സെമി ഫൈനലിന് മുൻപുള്ള ഒരു ‘നോക്കൗട്ട്’ മത്സരത്തിന്റെ പ്രതീതിയാണ് ഈ പോരാട്ടത്തിനുള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവർക്ക് ദക്ഷിണാഫ്രിക്കയ്ക്കൊപ്പം സെമിയിലേക്ക് മുന്നേറാം. നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ഇരു ടീമുകൾക്കും രണ്ട് പോയിന്റ് വീതമാണുള്ളത്.