തിരുവനന്തപുരം നഗരൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസ് ജീപ്പ് തടഞ്ഞ് എസ്ഐയടക്കമുള്ളവർക്ക് നേരെ അസഭ്യവർഷം നടത്തിയ സംഭവത്തിൽ 9 സിപിഎം – ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 9 പേരിൽ രണ്ടുപേർ പോലീസിന്‍റെ പിടിയിലായി. രതീഷ്, വിഷ്ണു എന്നിവരെയാണ് ആറ്റിങ്ങൽ സിഐയും ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ സ്‌ക്വാഡും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്.

കഴിഞ്ഞദിവസം കോൺഗ്രസിന്‍റെ ഫ്‌ളക്‌സ് ബോർഡ് തകർത്ത സംഭവത്തിൽ ഉൾപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് പൊലീസ് നോട്ടീസ് നൽകിയതാണ് പ്രകോപനത്തിനുകാരണം. ഇതിൽ പ്രകോപിതരായ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസിന്‍റെ വാഹനം തടയുകയും നഗരൂ‌ർ എസ്‌ഐയടക്കമുള്ള ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണത്തിന് ശ്രമിക്കുകയും അസഭ്യം പറയുകയുകയുമായിരുന്നു.

Related Posts