കോഴിക്കോട് നല്ലളം മോഡേണ്‍ ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചു. ഫാറൂഖ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരും രാമനാട്ടുകര സ്വദേശി ദിനിലുമാണ് മരിച്ചത്.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. അഞ്ചുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ഇതില്‍ രണ്ട് പേര് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കോഴിക്കോട് നിന്നും ഫറോക്കിലേക്ക് പോകുകയായിരുന്ന കാറും മലപ്പുറം ഭാഗത്ത് നിന്ന് വരുകയായിരുന്ന ലോറിയുമാണ് ഇടിച്ചത്.