രാഹുൽ മാങ്കൂട്ടത്തിൻ്റെ രണ്ടാം ബലാത്സംഗ പരാതിയില്‍ അനുവധിച്ച മുൻകൂർ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് മാറ്റി. തർക്കം എഴുതി സമർപ്പിക്കണം എന്നും ഇതിനായി സമയം വേണമെന്നും പ്രതിഭാഗ ആവശ്യത്തെ തുടർന്നാണ് അപേക്ഷ കോടതി മാറ്റിയത്. ഹർജിയിൽ വിശദമായ വാദം കോടതി മാർച്ച് 6 നാകും വീണ്ടും പരിഗണിക്കുക. ബെംഗളൂരു സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച പരാതിയിലെ ഹർജി പരിഗണിക്കുന്നതാണ് മാറ്റിയത്. ബലാത്സംഗം ഉൾപ്പെട്ട കേസ് ആയതിനാൽ ഇരയുടെ വിവരങ്ങൾ അടങ്ങിയ രേഖകൾ പ്രതി ഭാഗത്തിന് നൽകിയതിൻ്റെ രഹസ്യ സ്വഭാവം സൂക്ഷിക്കണം എന്ന് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി കോടതിയിൽ ആവശ്യപ്പെട്ടു.

Related Posts