എ​സ്ബി കോ​ള​ജ് ശ​താ​ബ്‌ദി ആ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്നു ഉച്ച​ക​ഴി​ഞ്ഞ് 3.30ന് ​കോ​ള​ജി​ലെ കാ​വു​കാ​ട്ട് ഹാ​ളി​ല്‍ ന​ട​ക്കും. കോ​ള​ജി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​നനം ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ക്കും. ശ​താ​ബ്ദി സ്മാ​ര​ക​മാ​യി കോ​ള​ജി​ല്‍ സ്ഥാ​പി​ത​മാ​കു​ന്ന അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​യ ഡോ. ​കെ.​എം.ഏ​ബ്ര​ഹാം സെ​ന്‍റ​ര്‍ ഫോ​ര്‍ എ​ന​ര്‍​ജി ആ​ൻ​ഡ് എ​ണ്‍​വയണ്‍​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഉ​പ​രാ​ഷ്‌​ട്ര​പ​തി നിർവഹിക്കും.

കേ​ര​ള ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ര്‍​ലേ​ക്ക​ര്‍, കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി, മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍​എ, കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. ടെ​ഡി കാ​ഞ്ഞൂ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ വേ​ദി​യി​ല്‍ സ​ന്നി​ഹി​ത​രാ​യി​രി​ക്കും. ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ക്കും.

Related Posts