ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി ഇന്ത്യയിലെത്തി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​റ്റെ​​​ടു​​​ത്ത​​​തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള കാ​​​ർ​​​ണി​​​യു​​​ടെ ആ​​​ദ്യ ഇ​​​ന്ത്യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​മാ​​​ണി​​​ത്. ച​​​തു​​​ർ​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി മും​​​ബൈ​​​യി​​​ലെ​​​ത്തിയ കാ​​​ർ​​​ണി നാളെ രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തെ​​​ത്തു​​​മെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യിച്ചു. മാ​​​ർ​​​ച്ച് ര​​​ണ്ടി​​​ന് ഡ​​​ൽ​​​ഹി​​​യി​​​ലെ ഹൈ​​​ദ​​​രാ​​​ബാ​​​ദ് ഹൗ​​​സി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​മാ​​​യി പ്ര​​​തി​​​നി​​​ധി​​​ത​​​ല ച​​​ർ​​​ച്ച​​​ ന​​​ട​​​ത്തും.

2023ൽ ​​​കാ​​​ന​​​ഡ​​​യി​​​ലെ ഖ​​​ലി​​​സ്ഥാ​​​ൻ വി​​​ഘ​​​ട​​​ന​​​വാ​​​ദി നേ​​​താ​​​വ് ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് നി​​​ജ്ജാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇന്ത്യയും കാനഡയും തമ്മിൽ ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധ​​​ത്തി​​​ലു​​​ണ്ടാ​​​യ വി​​​ള്ള​​​ലു​​​ക​​​ൾ പു​​​തി​​​യ ക​​​നേ​​​ഡി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു കീ​​​ഴി​​​ൽ മെ​​​ച്ച​​​പ്പെ​​​ട്ടു​​​വരുന്നതിനിടയിലാണ് മാ​​​ർ​​​ക്ക് കാ​​​ർ​​​ണി​​​യു​​​ടെ ഇ​​​ന്ത്യാ​​​സ​​​ന്ദ​​​ർ​​​ശ​​​നം.

Related Posts