​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്‌​യു നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്. കെ​എ​സ്‌​യു നേതാവ് ബി​തു​ൽ ബാ​ല​ന്‍റെ കോ​ഴി​ക്കോ​ട് തി​രു​വ​ള്ളൂ​രി​ലെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായ ബിതുൽ റിമാൻഡിലാണ്.

ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. മുഖം മൂടി ധരിച്ചെത്തിയ മൂന്ന് പേരാണ് വീടിന് നേരെ ബോംബ് എറിഞ്ഞത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എസ്എഫ്ഐ,ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts