ശ്രീനാരായണസമിതി മൈലസാന്ദ്രഗുരുമന്ദിരത്തിൽ പ്രതിമാസ ഗുരുപൂജയും, മഹാ പ്രസാദ വിതരണവും നടത്തി. ശ്രീനാരായണസമിതിപൂജാരിമാരായ ആധിഷ്ശാന്തി, രമാകാന്ത്ശാന്തി എന്നീവരുടെ കാർമ്മി കത്വത്തിൽ നടന്ന പൂജയ്ക്ക് ശ്രീ നാരായണ സമിതി വൈസ് പ്രസിഡണ്ടുമാരായ സജി.എസ്, മനോജ് എസ് അമ്പലം കമ്മിറ്റി വൈസ്ചെയർമാൻ വിശ്വനാഥൻ, ഗോവിന്ദന്‍, കാർത്തികേയൻ എന്നിവര്‍ നേതൃത്വം നൽകി.

ഭക്തിനിർഭരമായ ചടങ്ങിൽ മറ്റു സമിതി ഭാരവാഹികൾ, മെമ്പർമാർ എന്നിവർ ചടങ്ങുകൾക്ക് സാന്നിധ്യം വഹിച്ചു. ഉച്ചയ്ക്ക് 1 മണിയോടെ അന്നദാനത്തോടെ ചടങ്ങുകള്‍ സമംഗളം പര്യവസാനിച്ചു.

Related Posts