വൈറ്റില റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിനിയുടെതെന്ന് സൂചന. മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ ഫോണിലെ സിം കോട്ടയം സ്വദേശിയായ സുധ ബേബിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തി. അതേസമയം 35കാരിയായ സുധ ബേബി തന്നെയാണോ കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.

യുവതി ധരിച്ചിരിക്കുന്നത് കൊച്ചിയിലെ ഒരു ടെക്‌സ്‌റ്റൈല്‍സ് ഷോപ്പിന്‍റെ ലോഗോയുള്ള വസ്ത്രമാണ്. യുവതിയുടെ മുഖത്ത് പാടുകളും ശരീരമാസകലം രക്തക്കറകളുമുണ്ട്. റെയില്‍വേ ട്രാക്കിലും മറ്റും രക്തക്കറകളുണ്ട്. ഫൊറന്‍സിക് സംഘം പരിശോധന നടത്തിയ ശേഷം മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

ഉപയോഗശൂന്യമായ ട്രാക്കിലാണ് മൃതദേഹം കിടന്നിരുന്നത്. മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് ഇട്ടതാകാം എന്നാണ് പോലീസിന്‍റെ നിഗമനാം. അമൃത എക്‌സ്പ്രസിന്‍റെ ലോക്കോ പൈലറ്റ് ആണ് ട്രാക്കിനരികെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം പോലീസില്‍ അറിയിച്ചത്.

Related Posts