ഹാസനിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ബൈക്ക് മറിഞ്ഞ് കോളേജ് വിദ്യാർഥിനി മരിച്ചു. സ്വകാര്യകോളേജിലെ എം.സി.എ. വിദ്യാർഥിനിയായ പ്രിയ (22) ആണ് മരിച്ചത്. പ്രിയയും സുഹൃത്ത് സ്വാതിയും സുഹൃത്തുക്കളെ കാണാൻ പോകുമ്പോൾ ബൈക്ക് മറിയുകയായിരുന്നു. ഇരുവരേയും നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രിയ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സ്വാതിയെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ഹാസനിലെ സത്യവംഗല എക്സ്റ്റൻഷനിൽ താമസിക്കുന്ന പ്രിയയുടെ അച്ഛൻ സുരക്ഷാ സേന ഉദ്യോഗസ്ഥനാണ്. അമ്മയും ഒരു സഹോദരനുമുണ്ട്.

Related Posts