എൻ.എസ്.എസ്.കെ യശ്വന്തപുര കരയോഗം എല്ലാവർഷവും നടത്തിവരാറുള്ള ആറ്റുകാൽ പൊങ്കാല മഹോത്സവം ഈ വർഷവും ഭക്ത്യാദരപൂർവ്വം പൊങ്കാല ദിവസമായ മാർച്ച് 3നു ജാലഹള്ളിയിലുള്ള മുത്യാലമ്മ ദേവീക്ഷേത്ര സന്നിധിയിൽ സംഘടിപ്പിക്കും. പുലർച്ചെ 4.30ന് ഗണപതിഹോമത്തോടുകൂടി പൊങ്കാല ഒരുക്കങ്ങൾക്ക് തുടക്കമിടും. രാവിലെ പത്തുമണിയോടുകൂടി തന്ത്രി ശ്രീധരൻ പൂലൂരിൻ്റെ മുഖ്യ കാർമികത്വത്തിൽ പൊങ്കാല ഉത്സവം ആരംഭിക്കും.
പൊങ്കാലയ്ക്ക് വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊങ്കാലയ്ക്ക് ശേഷം അന്നദാനവും ഉണ്ടായിരിക്കും.
പൊങ്കാല കൂപ്പണും മറ്റു കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക 9686663943. 9902576565.