കൊല്ലം മീയന്നൂർ സ്വദേശിയായ സേതുനാഥ്.ജി (61) ബാംഗർ മല്ലസാന്ദ്രയിൽ നിര്യാതനായി. ഹൃദയാഘാതം ആയിരുന്നു മരണകാരണം. കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, സർഗധാര, സമന്വയ തുടങ്ങിയ സംഘടനകളിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. മികച്ചൊരു ഗായകൻ കൂടിയായ സേതുനാഥ് നിരവധി വേദികളിൽ ഗാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ദാസറഹള്ളി പൈപ്പ്ലൈനിലുള്ള വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന ഭൗതികദേഹം രാത്രി 7 മണിക്ക് സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും.
ഭാര്യ: വിജയ,
മക്കൾ : മേഘ, മീര
സംസ്‌കാരം നാളെ സ്വദേശത്ത്