മധ്യപ്രദേശിലെ ബിന്ദ് ജില്ലയിൽ വാനും ബസും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ദേശീയപാതയിൽ നടന്ന അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. അതുൽ ശിവാരെ, ഭരത് ശർമ്മ, ജഗദീഷ് ബദൗരിയ, പ്രദീപ് പ്രജാപതി, ആനന്ദ് ബദൗരിയ എന്നിവരാണ് മരിച്ചത്. ഗോഹദ് ചൗരഹ പോലീസ്റ്റേഷൻ പരിധിയിലായിരുന്നു അപകടം.

സംഭവസ്ഥലത്ത് വച്ച് നാല് പേരും ഒരാൾ ആശുപ്രതിയിൽ ചികിത്സക്കിടെയിലുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ വിദഗ്ദ‌ ചികിത്സക്കായി ഗ്വാളിയാറിലേക്ക് മാറ്റി. അപകടസമയത്ത് ബസിൽ യാത്രക്കാരില്ലായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ വാൻ പൂർണ്ണമായി തകർന്നു.
അപകടം നടന്നതിന് പിന്നാലെ വാനിൽ കുടുങ്ങിയവരെ സമീപവാസികൾ എത്തി പുറത്തെടുക്കുകയായിരുന്നു.

Related Posts