കട്ടിളപ്പാളി അഴിമതിക്കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ.പത്മകുമാൻ്റെ ജാമ്യപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യത്തിനായി പത്മകുമാർ കോടതിയെ സമീപിച്ചത്.
ഇതുവരെ പുറത്തിറങ്ങിയ ആറ് പ്രതികളിൽ നാല് പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചിട്ടുള്ളത്. മുൻ ബോർഡ് അംഗമായ കെ.പി. ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികൾ ഈ മാസം 23-ന് കോടതി പരിഗണിക്കും.