ഇന്ത്യയിൽ മുസ്ലിങ്ങൾ സുരക്ഷിതരാണെന്ന് ഇന്ത്യൻ ഗ്രാൻ‌ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മുസ്ലിങ്ങൾക്ക് രാജ്യത്ത് അരക്ഷിതാവസ്ഥ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ‌ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയ പുരോഗതിക്കും ഐക്യത്തിനും സമാധാനത്തിനും കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി മോദിയുമായുളള കൂടിക്കാഴ്ചയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മാനുഷിക ലക്ഷ്യങ്ങളോടുളള പ്രതിബദ്ധത തുടരുമെന്നും കൂടിക്കാഴ്ചയിൽ സന്തുഷ്ടനെന്നും മോദി പറഞ്ഞതായി കാന്തപുരം അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

Related Posts