പത്തനംതിട്ട പന്തളത്ത് കുരമ്പാലയിൽ ഏഴു പേരെ ആക്രമിച്ചതിന് പിന്നാലെ നാട്ടുകാർ തല്ലിക്കൊന്ന തെരുവ് നായക്ക് പേ വിഷബാധ ഉണ്ടെന്ന് സ്ഥിരീകരണം. പന്തളം കുരമ്പാല പ്ലാംകൂട്ടത്തിൽ രത്നമ്മ (53), കുരമ്പാല മുളനിൽക്കുന്നതിൽ രാഘവൻ (61), കരമേൽ വീട്ടിൽ ഗോപിനാഥൻ നായർ (82), ഇന്ദിരയമ്മ (61), ശ്രീകുമാരി (55), അനിൽ ഭവനിൽ ഗോപാലകൃഷ്ണൻ (60), കുന്നത്തയ്യത്ത് ശ്യാമള (55) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവരെ കഴിഞ്ഞ ദിവസമാണ് വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആക്രമണത്തിന് പിന്നാലെ നാട്ടുകാർ നായയെ തല്ലിക്കൊല്ലുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ ഉള്ളതായി സ്ഥിരീകരിച്ചത്.