ഇരിക്കൂർ ആയിപ്പുഴയിൽ കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സ്കൂ‌ൾ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. ആയിപ്പുഴ പാറമ്മൽ ഏരിയനാക്കരപ്പെട്ടി ഹൗസിൽ ഔറംഗസീബിൻ്റെയും എൻ. റഷീദയുടെയും മകനായ സി. മുഹമ്മദ് ഷാമിൽ (14) ആണ് മരിച്ചത്. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഷാമിൽ. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്‌കൂളിൽ മറ്റൊരു പരീക്ഷ നടക്കുന്നതിനാൽ ഷാമിലിൻ്റെ ക്ലാസ് അവധിയായതിനാൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയപ്പോൾ വഴുതി വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ നിന്നും പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരത്തോടെ ആയിപ്പുഴ മന്ന മസ്‌ജിദിലെ ഖബർസ്ഥാനിൽ ഖബറടക്കും. മുഹമ്മദ് ഷാമിൽ ൻ്റെ സഹോദരങ്ങളാണ് സജ്‌ന, സഹല, മുഹമ്മദ്, മിൻഹ എന്നിവർ.

Related Posts