വർഷങ്ങൾക്ക് ശേഷം മലയാളികളുടെ പ്രിയ നടൻ ജയറാമും കാളിദാസ് ജയറാമും ഒരുമിച്ച ‘ആശകൾ ആയിരം’ വിജയകരമായ രണ്ടാം വാരത്തിലേക്ക്. ലോകവ്യാപകമായി 10 കോടി ഗ്രോസ് കലക്ഷനിലേക്ക് കുതിക്കുകയാണ് ചിത്രം. ജയറാം – കാളിദാസ് ജയറാം കോമ്പോക്ക് ഒപ്പം ആശ ശരത്തിൻ്റെയും ഷറഫുദ്ദീൻ്റെയും ഇഷാനി കൃഷ്ണയുടേയും മികച്ച പ്രകടനങ്ങൾ പ്രേക്ഷക മനസിനെ കീഴടക്കുന്നു.
ഒരു വടക്കൻ സെൽഫിയിലൂടെ മലയാള സിനിമ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. അരവിന്ദ് രാജേന്ദ്രനും ജുഡ് ആൻ്റണി ജോസഫും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ നിർമാണം ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ്. ജുഡ് ആൻ്റണി ജോസഫ് ആണ് ചിത്രത്തിൻ്റെ ക്രിയേറ്റിവ് ഡയറക്‌ടർ.