രാഹുല്‍ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. നേരത്തെ രണ്ടും മൂന്നും കേസുകളിൽ ജാമ്യം ലഭിച്ച രാഹുലിന് ആദ്യ കേസിലെ വിധി നിർണായകമാണ്. പ്രതിക്ക് മുൻകൂർ ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ വാദം. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ചൂഷണം ചെയ്തെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
തന്റെ ജീവന് ഭീഷണിയാണെന്നും നിരവധി പെൺകുട്ടികളെ സമാന രീതിയിൽ പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നും പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. അതേസമയം യുവതിയുടെ മൊഴി പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി കണക്കാക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
വിവാഹിതയായ യുവതി മറ്റൊരു ബന്ധത്തിൽ ഏർപ്പെടുന്നത് ധാർമികമായും നിയമപരമായും തെറ്റല്ല എന്നതിനാൽ എങ്ങനെ പ്രതിക്ക് ജാമ്യം നിഷേധിക്കാനാകുമെന്ന് കോടതി ചോദിച്ചു. നഗ്ന ദൃശ്യങ്ങൾ കൈവശം വച്ചതായി കണ്ടെത്തിയാൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണിക്കാനാകുമെന്ന് കോടതി അറിയിച്ചു.