തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ്ര​ഖ്യാ​പി​ച്ച 24 മ​ണി​ക്കൂ​ർ രാ​ജ്യ​വ്യാ​പ​ക പൊ​തു​പ​ണി​മു​ട​ക്ക് ആരംഭിച്ചു. ​പ​ണി​മു​ട​ക്കി​ന് ഡ​യ​സ് നോ​ൺ പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. പ​ണി​മു​ട​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ന്ന​ത്തെ ശ​മ്പ​ളം ന​ൽ​കി​ല്ലെ​ന്നാണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നത്. സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി അ​ട​ക്കം 10 സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ ഡ​ൽ​ഹി രാ​ജ്ഘ​ട്ടി​ൽ ​നി​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ മാ​ർ​ച്ച് ന​ട​ത്തും. ഉ​ച്ച​യ്ക്ക് ജ​ന്ത​ർ മ​ന്ത​റി​ലും പ്ര​തി​ഷേ​ധി​ക്കും.
ഇ​ന്ത്യ – യു​എ​സ് വ്യാ​പാ​ര ക​രാ​ർ, പു​തി​യ ലേ​ബ​ർ കോ​ഡു​ക​ൾ, കേ​ര​ള​ത്തി​ലെ നെ​ൽ​ക​ർ​ഷ​ക​ർ​ക്കു​ള്ള അ​ധി​ക ബോ​ണ​സ് നി​ർ​ത്താ​നു​ള്ള കേ​ന്ദ്ര നി​ർ​ദേ​ശം എ​ന്നീ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക. ബ​സ്, ലോ​റി, ഓ​ട്ടോ, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​യും റെ​യി​ൽ​വേ​യി​ലെ​യും തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു.

Related Posts