സ്വ​കാ​ര്യ​ ക​മ്പനി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. മും​ബൈ​യി​ലെ ജു​ഹു​വി​ൽ​നി​ന്നു ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലേ​ക്കു പ​റ​ന്ന നാ​ലു​പേ​രു​ൾ​പ്പെ​ട്ട ഹെ​ലി​കോ​പ്റ്റ​റാ​ണ് പ​ൽ​ഘാ​ർ ജി​ല്ല​യി​ലെ വി​ദ്യാ വൈ​ഭ​വ് ഹൈ​സ്കൂ​ളി​ൽ ഇ​റ​ക്കി​യ​ത്. കെ​ൽ​വ റോ​ഡ് സ്റ്റേ​ഷ​നും സ​ഫേ​ലി​നും മ​ധ്യേ പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ അ​പാ​യ​ സൂ​ച​ന മു​ഴ​ങ്ങി​യ​തിനെ തുടർന്ന് പൈ​ല​റ്റ് ഹെ​ലി​കോ​പ്റ്റ​ർ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

Related Posts