ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ യ​മു​ന എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ ക​ന​ത്ത പു​ക​മ​ഞ്ഞി​നി​ടെ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബസ് അ​ട​ക്കം ചി​ല വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​ന് ശേ​ഷം തീ ​അ​ണ​ച്ചു. ഡ​ൽ​ഹി-​ആ​ഗ്ര എ​ക്സ്പ്ര​സ് വേ​യി​ൽ ക​ന​ത്ത പു​ക​മ​ഞ്ഞി​ൽ കാഴ്‌ച കു​റ​ഞ്ഞ​താ​ണ് അ​പ​ക​ട കാ​ര​ണം. ഏ​ഴ് ബ​സു​ക​ളും മൂ​ന്ന് കാ​റു​ക​ളും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നാ​ല് പേ​ർ സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കൂ​ട്ടി​യി​ടി​യെ തു​ട​ർ​ന്ന് ചി​ല വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

Related Posts