തി​രു​വ​ല്ല സ്പാ ​പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളിൽ ചിലർ ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന. കി​ര​ൺ, പ്ര​ഷോ​ഭ്, സ​ജി​ൻ എന്നിവർ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണെ​ന്നും ഇ​തി​ൽ ര​ണ്ട് പേ​ർ ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ചെ​ന്നും പോലീസ് പ​റ​ഞ്ഞു. ഇവരെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കിയിട്ടുണ്ട്.

ഗു​ണ്ടാ​പി​രി​വ് ന​ൽ​കാ​ത്ത​തി​നാ​യി​രു​ന്നു സ്പാ ​ജീ​വ​ന​ക്കാ​രി​യെ കാ​പ്പാ പ്ര​തി മ​ര​ണ സു​ബി​ൻ എന്നറിയപ്പെടുന്ന സു​ബി​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍ അ​തി​ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. സു​ബി​ന് പു​റ​മെ ബെ​ർ​ലി​ൻ ദാ​സ് എ​ന്ന പ്ര​തി​യെ​യും മു​ൻ​പ് പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ വ​രു​ൺ കു​മാ​റി​നെ ആ​ലു​വ​യി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ചിലർ നൽകിയ ക്വ​ട്ടേ​ഷ​നാ​ണ് പ്രതികൾ ന​ട​പ്പാ​ക്കി​യ​തെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​രു​ന്നു. ഇതും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Related Posts