മലയാളിയായ യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ചെന്നൈയിൽ ടി നഗറിലെ ഹോട്ടലിലാണ് സംഭവം. ഹോട്ടലിലെ പാർട്ട് ടൈം ജീവനക്കാരനാണ് വിദ്യാർത്ഥിയായ ഇയാൾ. ഹോട്ടൽ മുറിയിലെ ഫോൺ നന്നാക്കാൻ എത്തിയപ്പോൾ ആദ്യം സെൽഫി ആവശ്യപ്പെടുകയും ശേഷം കടന്നു പിടിക്കാൻ ശ്രമിച്ചെന്നാണ് നടിയുടെ പരാതി.
നടി ബഹളം വച്ചതിനെ തുടർന്ന് യുവാവ് മുറിയിൽ നിന്ന് ഇറങ്ങിയോടി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ യുവാവ് ആരോപണം നിഷേധിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.