ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും കേ​സി​ൽ വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്നാ​ണ് വി​വ​രം. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധം അ​റി​യു​ന്ന​തി​നാ​ണ് ചോ​ദ്യം ചെ​യ്യ​ൽ. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സോ​ണി​യ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ആ​ന്‍റോ ആ​ന്‍റ​ണി​യും ഉണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഇന്നലെ രാ​വി​ലെ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​നെ എ​സ്ഐ​ടി ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​നി​ക്ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഒ​ന്നു​മി​ല്ലെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി. അതേസമയം ബം​ഗു​ളൂ​രു​വി​ലും വീ​ട്ടി​ലും പോ​റ്റി​യെ ക​ണ്ടി​ട്ടു​ണ്ടെ​ന്നും ​അ​ടൂ​ർ പ്ര​കാ​ശ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ക​ണ്ട തീ​യ​തി​ക​ൾ വ്യ​ക്ത​മാ​യി ഓ​ർ​മ​യി​ൽ ഇ​ല്ലെ​ന്നും കൂ​ടി​ക്കാ​ഴ്ച​ക​ൾ എ​ല്ലാം പോ​റ്റി ക്ഷ​ണി​ച്ച​തു​പ്ര​കാ​രം ആ​യി​രു​ന്നെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് മൊ​ഴി ന​ൽ​കി.

Related Posts