യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. എസ്ഐടി ഓഫീസിൽ ഇന്ന് രാവിലെ മുതലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. അടൂർ പ്രകാശിന് ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ചവരും അത് വാങ്ങുകയും വിൽക്കുകയും ചെയ്തവരുമായ പ്രതികളുമായി സംസ്ഥാനത്തിനകത്തോ പുറത്തോ ബന്ധമുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ നേരത്തെ കേസിൽ ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് അടൂർ പ്രകാശിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.

Related Posts