മെട്രോ ചാർജ് വർധനയ്ക്കെതിരെ ബാംഗ്ളൂരിൽ പ്രതിഷേധം ശക്തമാവുകയാണ്. യാത്രക്കാരുടെ പ്രതിഷേധം അവഗണിച്ചാണ് ചാർജ് വർധിപ്പിച്ചത്. വർധന പിൻവലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ചാർജ് നിർണയ സമിതി പുനസംഘടിപ്പിക്കണമെന്നും ചാർജ് വർധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് തേജസ്വി സുര്യ എംപി കേന്ദ്രമന്ത്രി മനോഹർലാൽ ഘട്ടറിന് നിവേദനം നൽകി. സമിതിയുടെ ശുപാർശകളിലെ പിശകുകൾ കേന്ദ്രമന്ത്രിയെ ബോധിപ്പിച്ചെന്നും വിഷയം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായും തേജസ്വി സൂര്യ പറഞ്ഞു.
ഇതിനിടെ ചാർജ് വർധന പുനഃപരിശോധിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാന സർക്കാർ എപ്പോഴും ജനങ്ങൾക്ക് ഒപ്പമാണെന്നും സിദ്ധാരമയ്യ പറഞ്ഞു.