പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കാസർകോട്ട് തുടക്കം. കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ യാത്ര ഉദ്ഘാടനം ചെയ്‌തു. ഇത്രയും വലിയൊരു സർക്കാർവിരുദ്ധ വികാരം മുമ്പുണ്ടായിട്ടില്ലെന്നും കേരളത്തിൽ കഴിഞ്ഞ 10 കൊല്ലമായി ജനം വീർപ്പുമുട്ടലിലാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ ജനങ്ങളെല്ലാം പൊറുതിമുട്ടിയിരിക്കുന്ന കാലത്താണ് വീണ്ടുമൊരു തെരഞ്ഞെടുപ്പ് പോരാട്ടം വരുന്നതെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ക്ഷേമ പെൻഷൻ നിലനിർത്താൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. ക്ഷേമ പെൻഷൻ യുഡിഎഫ് നിർത്തുമെന്നത് തെറ്റായ പ്രചാരമാണെന്നും അദ്ദേഹം പറഞ്ഞു.