പത്തനംതിട്ടയിൽ ഗുണ്ടാ പിരിവ് നൽകാതിരുന്ന യുവതിയെ ഗുണ്ടാസംഘം കൂട്ടബലാത്സംഗം ചെയ്തു. ഫെബ്രുവരി 1 ന് ഉച്ചയോടെയാണ് സംഭവം. പത്തനംതിട്ട തിരുവല്ലയിലുള്ള സ്പാ ജീവനക്കാരിയെയാണ് കാപ്പാ കേസ് പ്രതിയും കൂട്ടാളികളായ 6 പേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. കാപ്പാ കേസ് പ്രതിയും കൂട്ടാളികളും സ്പായിലെത്തി 50,000 രൂപ ആവശ്യപ്പെട്ടു.
തൃശൂർ സ്വദേശിയായ ഉടമ 10,000 രൂപ നൽകാമെന്ന് ഇവരോട് പറഞ്ഞു. ആ പണം പോരെന്ന് പറഞ്ഞാണ് റിസപ്ഷനിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളിൽ ഒരാളെ മുറിയിലേക്ക് വലിച്ചുക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മാത്രമല്ല ഇതിന്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തിയെന്ന് സംശയമുണ്ട്. പ്രതികൾ പീഡനത്തിനു ശേഷവും ഭീഷണി തുടർന്നു. കേസിൽ ആകെ ആറ് പ്രതികളിൽ മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടറും 3 പേരും അറസ്റ്റിലായി. 3 പ്രതികൾ ഒളിവിലാണ്.