നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് ആദായ നികുതിയുമായി ബന്ധപ്പെട്ട കേസിൽ തിരിച്ചടി. ആദായ നികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ വിജയ് അടയ്ക്കണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. പുലി സിനിമയിൽ നിന്ന് ലഭിച്ച വരുമാനം മറച്ചുവച്ചതാണ് കേസ്.
2016-17 വർഷത്തെ വരുമാനത്തിൽ 15 കോടി രൂപ റിട്ടേൺസിൽ കാണിച്ചില്ലെന്നായിരുന്നു വിജയ്യുടെ കേസ്. കേസിൽ ആദായ നികുതി വകുപ്പ് ഒന്നര കോടി രൂപ പിഴ വിധിച്ചിരുന്നു. ഇതിനെതിരെ വിജയ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.