ട്വൻ്റി20 ലോകകപ്പ് പത്താം പതിപ്പിന് ശനിയാഴ്ച തുടക്കമാവും. നാളെ വാംഖഡെ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ആദ്യ കളിയിൽ യു.എസിനെ നേരിടും. 2 വർഷം കൂടുമ്പോൾ നടക്കുന്ന ടൂർണമെൻ്റിൽ ഇപ്രാവശ്യം 20 ടീമുകളാണ് പങ്കെടുക്കുന്നത്. കൊൽക്കത്തയിൽ സ്കോട്ട്ലൻഡിനുമായി വെസ്റ്റിൻഡീസും കൊളംബോയിൽ നെതർലൻഡ്സുമായി പാകിസ്താനും ഏറ്റുമുട്ടും.
ഇന്ത്യ, നെതർലൻഡ്‌സ്, പാകിസ്താൻ, യു.എസ്, നമീബിയ ടീമുകളുൾപ്പെട്ടതാണ് ഗ്രൂപ് എ. അതിൽ ഫെബ്രുവരി 15 ന് കൊളംബോയിൽ ഇന്ത്യക്കെതിരെ നടക്കേണ്ട മത്സരത്തിൽ നിന്ന് പാകിസ്താൻ പിന്മാറി. മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫും അറിയിച്ചു.