പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫ് പുതുയുഗയാത്രയ്ക്ക് ഇന്നു കാസര്‍ഗോഡ് കുമ്പളയില്‍ തുടക്കം. ഇന്ന് വൈകുന്നേരം നാല് മണിക്ക് എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗാപാല്‍ എംപി ഉദ്ഘാടനം നിര്‍വഹിക്കും. രാത്രി ഏഴിനു കാസര്‍ഗോഡ് ജാഥയ്ക്ക് സ്വീകരണം നല്‍കും.
എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, ഷിബു ബേബി ജോണ്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.