വ​യ​നാ​ട്ടി​ൽ കാ​റി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി സ​ജീ​ർ(42) ആ​ണ് മ​രി​ച്ച​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന സ​ജീ​റി​ന്‍റെ ഭാ​ര്യ​യും മൂ​ന്ന് കു​ട്ടി​ക​ളും പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ആ​ത്മ​ഹ​ത്യ ശ്ര​മ​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ണ്ടി​ച്ചേ​രി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റാ​ണ് തീ​പി​ടി​ച്ച​ത്. ഇന്നലെ രാ​ത്രി​യാ​ണ് സം​ഭ​വം. സ​ജീ​റി​ന്‍റെ ഭാ​ര്യ​യ്ക്ക് 50 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ​താ​യാ​ണ് വി​വ​രം. ത​നി​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളു​ണ്ടെ​ന്ന് പറയുന്ന ഇ​യാ​ളു​ടേ​താ​യി ഒ​രു വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

മാ​ന​ന്ത​വാ​ടി എ​രു​മ​ത്തെ​രു​വി​ലെ ഒ​രു വീ​ട്ടി​ലേ​ക്ക് കാ​റി​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​കെ​ടു​ത്തി സ​ജീ​റി​നെ​യും കു​ടും​ബ​ത്തെ​യും പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related Posts