സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപ്പന നടത്താന്‍ അനുവദിക്കുന്ന കേരള വനഭേദഗതി ബില്ലിന് അംഗീകാരം നൽകി ഗവർണർ. ഇങ്ങനെ മുറിച്ച് വിൽപ്പന നടത്തുന്ന ചന്ദനമരത്തിന്റെ വില ഭൂവുടമയ്ക്ക് ലഭിക്കുന്നതാണ്. നിയമം നിലവിൽ വരുന്നതോടെ ചന്ദനകൃഷി സംസ്ഥാനത്ത് വ്യാപിക്കുമെന്നും ഇതു കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നും ചന്ദനമരങ്ങള്‍ വച്ച് പഠിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന ട്രീ ബാങ്കിങ് പദ്ധതി ഇതിനകം തന്നെ ആരംഭിച്ചതായും വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ ഭൂവുടമകൾക്ക് സ്വന്തം ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വിൽപ്പന നടത്താൻ നിലവിൽ അധികാരമില്ല. എന്നാൽ അപകടകരമായതുമായ ചന്ദന മരങ്ങളും ഉണങ്ങിയതും സ്വന്തം ആവശ്യത്തിന് വീട് വയ്ക്കുന്ന സ്ഥലത്തുള്ള മരങ്ങളും മാത്രം മുറിക്കാനാണ് ഇപ്പോൾ അനുമതി നൽകുക. അത് തന്നെ ഒരു സമിതി പരിശോധിച്ച് ശുപാർശ ചെയ്താൽ മാത്രം അനുവാദം നൽകാമെന്നാണ് വ്യവസ്ഥ.

Related Posts