കേരളത്തിലെ 3 എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ്. കോഴിക്കോട് എംപി എം. കെ രാഘവന്‍, കണ്ണൂര്‍ എംപി കെ. സുധാകരന്‍, ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് എന്നിവര്‍ക്കാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഇളവ് ലഭിക്കുക.

എംകെ രാഘവന്‍ കോഴിക്കോട് നോര്‍ത്തിലും, കെ സുധാകരന്‍ കണ്ണൂര്‍ മണ്ഡലത്തിലും, അടൂര്‍ പ്രകാശ് കോന്നി മണ്ഡലത്തിലുമാണ് മത്സരിക്കുക. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് ജയസാദ്ധ്യത മാത്രം പരിഗണിച്ചാല്‍ മതിയെന്നും മൂന്ന് എംപിമാര്‍ക്ക് ഇളവ് നല്‍കാനുമാണ് തീരുമാനം.

Related Posts