ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം പ്രതികൾക്ക് ലഭിക്കുന്നതിൽ ആശങ്കയില്ലെന്നും എസ്ഐടിയുടെ അന്വേഷണം വിശ്വാസയോഗ്യമാണെന്നും ഹെെക്കോടതി പറഞ്ഞു. എസ്ഐടിയെ പ്രശംസിച്ച ഹെെക്കോടതി, വിചാരണ സൂക്ഷമമായി കേള്‍ക്കേണ്ട കേസാണിതെന്നും പറഞ്ഞു. 90 ശേഷം ജാമ്യം ലഭിച്ചത് സ്വാഭാവികമാണ് ഇത് അന്വേഷണത്തെ ബാധിക്കുമെന്ന കാര്യത്തിൽ ആശങ്കയില്ല. അന്വേഷണം ശരിയായ ദിശയിലാണ്.
സൂക്ഷമമായ അന്വേഷണമാണ് ഈ കേസിൽ വേണ്ടത്. അതിസങ്കീർണമായ കേസാണ്. ഏറ്റവും വിശ്വാസയോഗ്യമായ അന്വേഷണമാണ് എസ്ഐടിയുടേത്. അൽപംകൂടി കാത്തിരിക്കണമെന്നും ഹൈക്കോടതി ഹർജിക്കാരോട് ആവശ്യപ്പെട്ടു. കൊലപാതകം, മർദ്ദനം പോലെ വേഗത്തിൽ അന്വേഷിച്ച് പൂർത്തിയാക്കാവുന്ന കേസല്ല ഇത്’-കോടതി വ്യക്തമാക്കി.