തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. 115 ഗ്രാം എം ഡി എം എ യുമായി മൂന്നു പേർ അറസ്റ്റിൽ. കൊല്ലം സ്വദേശി കെബിൻ (31) നെയ്യാറ്റിൻകര സ്വദേശി എബി അശോക് (30), വള്ളക്കടവ് സ്വദേശി ഹക്കിം (45) എന്നിവരാണ് അറസ്റ്റിലായത്. ശ്രീകാര്യം ഭാഗത്തു നിന്നാണ് ഇവരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. മയക്കു മരുന്നിന്‍റെ ഉറവിടം സംബന്ധിച്ചു പ്രതികളെ വിശദമായി പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Related Posts