സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഷിംജിത മുസ്തഫക്കായി കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതിയെ ബസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നാണ് ആവശ്യം. കഴിഞ്ഞ മാസം 29നാണ് പ്രതി ഷിംജിതാ മുസ്തഫ കോഴിക്കോട് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. കഴിഞ്ഞ 27 ന് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യ ഹർജി നിരസിച്ചിരുന്നു.

Related Posts