അണ്ടർ 19 ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും. അഫ്ഗാനിസ്താനെ തോൽപിക്കാനായാൽ ഇന്ത്യക്ക് ആറാം ലോകകിരീടം നേടാം. ടൂർണമെൻ്റിൽ ഇതുവരെ തോൽവിയറിയാതെയാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്.
ഓപ്പണറായെത്തുന്ന 14കാരൻ വൈഭവ് സൂര്യവംശി, വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ഡ എന്നിവരെല്ലാം ഫോമിലാണ്. മലയാളി ഓപണർ ആരോൺ ജോർജും ബാറ്റിങ്ങിൽ അവസരത്തിനൊത്തുയരുക കൂടി ചെയ്താൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവും. ഓൾ റൗണ്ടർമാരായ ക്യാപ്റ്റൻ മഹാത്രെ, കനിഷ്ക് ചൗഹാൻ, ആർ.എസ്. അംബരീഷ്, ഖിലൻ പട്ടേൽ എന്നിവരും മികച്ച ഫോമിലാണ്.
കളിയുടെ ഗതി തിരിച്ചുവിടാൻ കഴിയുന്ന ബൗളർമാരും മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ച വച്ചത്. ഉച്ചയ്ക്ക് 1 മണിക്കാണ് മത്സരം.