വിദ്യാർഥികൾ അവർക്ക് താല്പര്യം ഉള്ളതും സന്തോഷം നൽകുന്നതുമായ വിഷയങ്ങൾ തുടർ പഠനത്തിന് തെരഞ്ഞടുക്കണമെന്നും, രക്ഷിതാക്കൾ അതിന് അവർക്ക് പ്രോത്സാഹനം നൽകണമെന്നും ട്രൈലൈഫ് ഹോസ്പിറ്റലിൻ്റെ എം ഡി. ഡോ.ഷഫീഖ്. എ എം പറഞ്ഞു. കേരളസമാജം ദൂരവാണിനഗറിൻ്റെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ – സി ബി എസ് ഇ യിലെ ഗ്രേഡ് 10 വിദ്യാർത്ഥികളുടെ ഗ്രാഡ്വേഷൻ ദിന പരിപാടിയിൽ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികൾ സമൂഹത്തോടും, ഗുരുനാഥരോടും, രക്ഷിതാക്കളോടും ആദരവും സ്നേഹവും കടപ്പാടും ഉള്ളവരായി വളരണം. വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയല്ലാതെ ഉദ്യോഗം സ്വീകരിച്ച് അവിടെ ജീവിക്കാതെ ഇവിടെ തന്നെ സേവനം അനുഷ്ഠിക്കാൻ ശ്രമിക്കണം.

തൻ്റെ ബാച്ചിലെ എം ബി ബി എസ് വിദ്യാർത്ഥികളിൽ പലരും സന്തുഷ്ടരല്ല. രക്ഷിതാക്കളുടെ സമ്മർദ്ദം കൊണ്ടായിരിക്കണം അവർ മെഡിക്കൽ പ്രൊഫഷൻ തിരഞ്ഞെടുത്തത്. ഏത് തൊഴിൽ മേഖലയിലും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമാജം പ്രസിഡണ്ട് അദ്ധ്യക്ഷപ്രസംഗം നടത്തി. വൈസ് പ്രസിഡണ്ട് എം പി വിജയൻ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എഡുക്കേഷണൽ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ്, ജൂബിലി സി ബി എസ് ഇ പ്രിൻസിപ്പാൾ രേഖ കുറുപ്പ്, വൈസ് പ്രിൻസിപ്പാൾ രശ്മി, ജൂബിലി കോളേജ് പ്രിൻസിപ്പാൾ ഡോ. എച്ച് എൻ ത്രിവേണി, വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ, അദ്ധ്യാപികമാർ എന്നിവർ സംസാരിച്ചു.

മുഖ്യാതിഥിയോടൊപ്പം ട്രഷറർ എം കെ ചന്ദ്രൻ, ജോയന്റ് സെക്രട്ടറി ജോണി പി സി മറ്റു ഭാരവാഹികൾ എന്നിവർ വിദ്യാർത്ഥികൾക്ക് ഓർമ്മോപഹാരം നൽകി. വിദ്യാർത്ഥികളുടെ കലാ പരിപാടികളും, പ്രതിജ്ഞ ചൊല്ലലും രക്ഷിതാക്കൾ, ഗുരുനാഥർ എന്നിവരുടെ ആശിർവാദവും പരിപാടിയുടെ ഭാഗമായിരുന്നു.

Related Posts